മഞ്ജുതര
മഞ്ജുതര അഷ്ടപതി ഗാനമാണ് . ഗായകന് മഞ്ജുതര പാടിത്തുടങ്ങുമ്പോള്‍ പുറപ്പാട് വേഷം അരങ്ങു വിടും. മഞ്ജുതര ഗായകന്മാര് പല രാഗങ്ങളില്‍ പാടി അവരുടെ കഴിവ് പ്രകടിപ്പിക്കുന്നു.
മേളപ്പദം
മഞ്ജുതര പാടിക്കഴിഞ്ഞാല്‍ കഥകളിയിലെ ചെണ്ട മദ്ദള കലാകാരന്മാരുടെ വൈദഗ്ദ്യം പ്രകടിപ്പിക്കാന്‍ ഉള്ള അവസരമാണ് മേളപ്പദം കൊണ്ട് ഉദ്ദേശിക്കുന്നത്. രണ്ട് ചെണ്ട രണ്ട് മദ്ദളവും ചിലപ്പോള്‍ രംഗത്ത് ഉണ്ടാകും. ഇതിനു ഡബിള്‍ മേളപ്പദം എന്നാണ് പറയുന്നത്. ചില സന്ദര്‍ഭങ്ങളില്‍ ത്രിബിള്‍ മേളപ്പദവും ഉണ്ടാകാറുണ്ട്.
ചിത്രത്തിലെ കലാകാരന്മാര്
1. സംഗീതം.
ശ്രീ. പത്തിയൂര്‍ ശങ്കരന് കുട്ടി ,
ശ്രീ.കോട്ടക്കല്‍ മധു,
ശ്രീ.കലാനിലയം ബാബു
2. ചെണ്ട.
ശ്രീ. കുറൂര്‍ വാസുദേവന്‍ നമ്പൂതിരി
ശ്രീ, കലാഭാരതി മുരളി
3. മദ്ദളം
ശ്രീ. കലാമണ്ഡലം ശശി
ശ്രീ. ഏവൂര്‍ മധു
കഥകളിയെ പറ്റി എനിക്കുള്ള വളരെ ചെറിയ അറിവുകള്‍ ശുദ്ധ മദ്ദളത്തിലൂടെ പങ്കു വെയ്ക്കാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ ചെയ്യുന്നത് ഒരു സാഹസം ആണെന്ന് അറിയാം. തെറ്റുകളും കുറ്റങ്ങളും കണ്ടുപിടിക്കാന്‍ കഴിവുള്ളവരുടെ സഹായ സഹകരണങ്ങള്‍ സസന്തോഷം സ്വാഗതം ചെയ്യുന്നു.
Friday, November 5, 2010
Thursday, November 4, 2010
കഥകളി ചടങ്ങുകള്‍ -1
കേളികൊട്ട്
കഥകളി നടത്തുന്നുണ്ട് എന്നതിനുള്ള അറിയിപ്പ് മേളം ആണ് കേളികൊട്ട്. ഒരു രാത്രിക്കളിക്ക് അന്നേദിവസം വൈകിട്ട് ആറു മണിയോടെ കേളികൊട്ട് ഉണ്ടാവും.

കളിവിളക്ക്
കഥകളി ആരംഭിക്കുന്നതിനു മുന്‍പു ആട്ടവിളക്ക് തെളിക്കും
അരങ്ങുകേളി
കഥകളിക്കു വിളക്ക് വെച്ചതിനു ശേഷം ചെണ്ട ഒഴിച്ചുള്ള കഥകളി മേള വാദ്യങ്ങളുടെ പ്രയോഗമാണ് അരങ്ങു കേളിക്കു ഉപയോഗിക്കുന്നത്.
ശുദ്ദമദ്ദളം എന്നും മദ്ദളക്കേളി എന്നും ഇതിനെ അറിയപ്പെടുന്നുണ്ട്.
തോടയം
അരങ്ങു കേളിക്കു ശേഷം തിരശീലക്കുള്ളില്‍ കഥകളി വേഷക്കാര്‍ കഥകളി നിര്‍വിഘ്നം നടക്കുവാനുള്ള ഒരു ഈശ്വര പ്രാര്‍ത്ഥനാ നൃത്തമാണ് തോടയം.
തോടയം ഇന്ന് അധികം പ്രചാരത്തില്‍ ഇല്ല.
വന്ദനശ്ലോകം
തോടയം കഴിഞ്ഞാലുടന്‍ ഗായകര്‍ ആലപിക്കുന്ന സ്തുതി ശ്ലോകമാണ് വന്ദനശ്ലോകം.
പ്രചാരത്തിലുള്ള വന്ദന ശ്ലോകം
പുറപ്പാട്
വന്ദനശ്ലോകം കഴിഞ്ഞ് കഥയുടെ പ്രാരംഭ പദ്യം ആലപിക്കുന്നതോടെ പ്രധാന കഥാപാത്രം പുറപ്പാടായി എത്തുന്നു എന്ന് സാരം. ചില കഥകളില്‍ നായികാ നായകന്മാര്ക്കാണ് പുറപ്പാട് വിധിച്ചിരിക്കുന്നത്. പുറപ്പാടിന്റെ രണ്ടാം ഘട്ടത്തില്‍ കഥാ നായകന്റെ ഗുണ പ്രകീര്‍ത്തനങ്ങള്‍ അടങ്ങുന്ന നിലപ്പദം ഗായകന് ആലപിക്കുന്നു.
നായികാ നായകന്മാരുടെ പുറപ്പാട്
പുറപ്പാട്
വേഷം : ശ്രീ. കലാനിലയം രവീന്ദ്രനാഥപൈ

മാതംഗാനന മബ്ജവാസരമണീം ഗോവിന്ദമാദ്യം ഗുരും
വ്യാസം പാണിനി ഗര്‍ഗ്ഗനാരദ കണാദാദ്യാൻമുനീന്ദ്രാൻ ബുധാൻ
ദുര്‍ഗ്ഗാം ചാപി മൃദംഗശൈലനിലയാം ശ്രീ പോർക്കലീ മിഷ്ടദാം
ഭക്ത്യാ നിത്യമുപാസ്മഹേ സപദി ന: കുര്‍വ്വന്ത്വമീ മംഗളം.പുറപ്പാട്
വന്ദനശ്ലോകം കഴിഞ്ഞ് കഥയുടെ പ്രാരംഭ പദ്യം ആലപിക്കുന്നതോടെ പ്രധാന കഥാപാത്രം പുറപ്പാടായി എത്തുന്നു എന്ന് സാരം. ചില കഥകളില്‍ നായികാ നായകന്മാര്ക്കാണ് പുറപ്പാട് വിധിച്ചിരിക്കുന്നത്. പുറപ്പാടിന്റെ രണ്ടാം ഘട്ടത്തില്‍ കഥാ നായകന്റെ ഗുണ പ്രകീര്‍ത്തനങ്ങള്‍ അടങ്ങുന്ന നിലപ്പദം ഗായകന് ആലപിക്കുന്നു.
പുറപ്പാട്
വേഷം : ശ്രീ. കലാനിലയം രവീന്ദ്രനാഥപൈ
Subscribe to:
Posts (Atom)